എംജി സർവകലാശാല കലോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച് മൂന്നുവരെ കോട്ടയത്ത്
കോട്ടയം: എംജി സർവകലാശാല കലോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച് മൂന്നുവരെ കോട്ടയത്ത് നടക്കും. സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു ഉദ്ഘാടനം ചെയ്‌തു. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ വി ആർ രാഹുൽ അധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റ് അംഗങ്ങളായ അഡ്വ. റെജി സഖറിയ, ഡോ. ബിജു തോമസ്, ഡോ. ബിജു പുഷ്‌പൻ, ഡോ. കെ വി സുധാകരൻ, ഡിഎസ്എസ് ഡയറക്‌ടർ എബ്രഹാം കെ സാമുവൽ, കെ എം രാധാകൃഷ്‌ണൻ, അഡ്വ. വി ജയപ്രകാശ്, കെ ആർ അജയ്, ബി ആനന്ദകുട്ടൻ, ബി സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി അജിൻ തോമസ്, മെൽബിൻ ജോസഫ് എന്നിവർ സംസാരിച്ചു.

ഏഴുദിവസം നീളുന്ന കലോത്സവത്തിൽ ഒമ്പത് വേദികളിലായി 75 ഇനങ്ങളിൽ പതിനയ്യായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കും. തിരുനക്കര മൈതാനം, സിഎംഎസ് കോളേജ്, ബസേലിയസ് കോളേജ്, ബിസിഎം കോളേജ് എന്നിവയാണ് പ്രധാന വേദികൾ. ഭാരവാഹികൾ: വൈക്കം വിശ്വൻ, എ വി റസൽ, അഡ്വ. കെ അനിൽകുമാർ, കെ ജെ തോമസ്, അഡ്വ. കെ സുരേഷ് കുറുപ്പ് (രക്ഷാധികാരികൾ), വി എൻ വാസവൻ (ചെയർമാൻ), മെൽബിൻ ജോസഫ് (ജനറൽ കൺവീനർ), കെ വി ബിന്ദു, ജെയ്‌ക് സി തോമസ്, ബി ശശികുമാർ (വൈസ് ചെയർമാൻമാർ), ബി ആഷിക് (പ്രോഗ്രാം കൺവീനർ).

