മെസ്സിയെ 5 മിനിട്ടുപോലും കാണാനായില്ല; പ്രകോപിതരായി ആരാധകർ
.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന കാരണത്താൽ പ്രകോപിതരായി ആരാധകർ. ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി സോൾട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയ മെസ്സിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നാരോപിച്ച് ആരാധകർ സ്റ്റേഡിയത്തിലേക്ക് കസേരയും കുപ്പികളും വലിച്ചെറിഞ്ഞു.

‘ഗോട്ട് ഇന്ത്യ ടൂർ’ യാത്രയുടെ ഭാഗമായി നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് ഡിസംബർ 13 മുതൽ 15 വരെ മെസ്സി ഇന്ത്യയിൽ എത്തിയത്. ആരാധകരെ കാണാൻ മെസ്സി സ്റ്റേഡിയത്തിലേക്ക് എത്തിയെങ്കിലും പെട്ടന്ന് തന്നെ സ്റ്റേഡിയത്തിൽ നിന്ന് തിരിച്ചു പോയതാണ് 5000 മുതൽ 2500 വരെ പണം മുടക്കി ടിക്കറ്റ് എടുത്ത ആളുകളെ ചൊടിപ്പിച്ചത്.

ശനിയാഴ്ച 11-15 ഓട് കൂടി മെസ്സി സ്റ്റേഡിയത്തിൽ എത്തിയിരുന്നു പക്ഷേ സ്റ്റേഡിയത്തിന്റെ എല്ലാ ഭാഗത്തേക്കും മെസ്സി വരുമെന്ന വാഗ്ദാനം നടപ്പിലാകാഞ്ഞത് ആളുകളിൽ പ്രതിഷേധത്തിന് കാരണമായി. ലാത്തി വീശിയാണ് പോലീസ് സാഹചര്യം നിയന്ത്രണ വിധേയമാക്കിയത്.




