KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ – ചെറുവണ്ണൂർ ആവള റോഡ് ദ്രുതഗതിയിൽ പണി പൂർത്തീകരിക്കണം; സിപിഐ

.
മേപ്പയ്യൂർ: മേപ്പയ്യൂർ – ചെറുവണ്ണൂർ ആവള റോഡ് ദ്രുതഗതിയിൽ പണി പൂർത്തീകരിക്കണമെന്ന് സിപിഐ മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. മേപ്പയ്യൂർ-ചെറുവണ്ണൂർ – ആവള റോഡ് പണി തുടങ്ങിയിട്ട് മൂന്ന് മാസത്തിനടുത്തായി. റോഡ് പണി ഒച്ച് വേഗതയിലാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത് കാരണം യാത്രക്കാർ വളരെയേറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. അതോടൊപ്പം മഴ പെയ്താൽ ചെളിക്കുളമാകുന്ന അവസ്ഥയും നിലനിൽക്കുന്നു.
അതുകൊണ്ട് മഴക്കാലത്തിന് മുൻപ് റോഡ് പണി പൂർത്തീകരിക്കണമെന്ന് സിപിഐ മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. കെ.എം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി. ബിജു, ബാബു കൊളക്കണ്ടി, എം.കെ രാമചന്ദ്രൻ, കെ.വി. നാരായണൻ, കെ.കെ അജിത ടീച്ചർ, കെ.എം. രവീന്ദ്രൻ, സി കെ ശ്രീധരൻ, ഒ.കെ അനിൽ എന്നിവർ സംസാരിച്ചു.
Share news