KOYILANDY DIARY.COM

The Perfect News Portal

മാലിന്യമുക്ത പ്രവർത്തനങ്ങൾ ജില്ലയിൽ മേപ്പയൂർ ഗ്രാമപഞ്ചായത്തിന് മൂന്നാം സ്ഥാനം

കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ജില്ലയിലെ മികച്ച പ്രവർത്തനത്തിന് മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. കണ്ടംകുളം ജൂബിലി ഹാളിൽ വെച്ച് നടന്ന ജില്ലാ തല ശുചിത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങിൽ വനം പരിസ്ഥിതി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ  നിന്നും അവാർഡ് ഏറ്റു വാങ്ങി. 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ ടി രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, അസിസ്റ്റൻ്റ് സെക്രട്ടറി പ്രവീൺ വി വി ഹെൽത്ത് ഇൻസ്പെക്ടർ പങ്കജൻ കെ കെ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഷിൽന വി ബി, ഗ്രാമപഞ്ചായത്ത് എച്ച്.ഐ സൽനാലാൽ എന്നിവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. മേലടി ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ശുചിത്വ പഞ്ചായത്തായും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിനെ തിരഞ്ഞെടുത്തിരുന്നു.
Share news