KOYILANDY DIARY.COM

The Perfect News Portal

അംഗത്വം നല്‍കിയില്ല; ആർഎസ്എസ് ​ഗുണ്ട ജിംനേഷ്യം ട്രെയിനർമാരെ വെട്ടിപരിക്കേൽപ്പിച്ചു

വട്ടിയൂർക്കാവ്: അംഗത്വം നൽകാത്തതിന്റെ പേരിൽ ആർഎസ്എസ് ഗുണ്ട ജിംനേഷ്യത്തിൽ കയറി ട്രെയിനർമാരെ വെട്ടിപരിക്കേൽപ്പിച്ചു. മരുതംകുഴിയിലെ ദി ഹെൽ ഫിറ്റ്‌നസ്‌ ജിമ്മിൽ അംഗത്വം നൽകാത്തതിന്റെ വിരോധത്തിൽ ബുധൻ രാത്രി 11നാണ് ആർഎസ്എസ് ഗുണ്ടയും നിരവധി കേസിലെ പ്രതിയുമായ വലിയവിള വേട്ടമുക്ക് പാറേക്കോവിൽ സ്വദേശി ശശി ജിംനേഷ്യം ഉടമയും ട്രെയിനറുമായ തൊഴുവൻകോട് സ്വദേശി ജിജോ, മറ്റൊരു ട്രെയിനർ വിഷ്‌ണു എന്നിവരെ വെട്ടിയത്.

വാഹനത്തിലെത്തിയ ശശി ജിമ്മിലേക്ക് കയറി ജിജോയെ ആക്രമിക്കുകയായിരുന്നു. ഇതു തടയാനെത്തിയ വിഷ്‌ണുവിനും വെട്ടേറ്റു. മുഖത്ത് വെട്ടേറ്റ ഇരുവരെയും ഇടപ്പഴിഞ്ഞിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർചികിത്സയ്ക്കായി ഇവരെ കിംസ് ആശുപത്രിയിലേക്ക് മാറ്റി.

ആർഎസ്എസിന്റെ ജില്ലയിലെ പ്രധാന ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശശി 2018 മെയ് 24ന് ഡിവൈഎഫ്ഐ വലിയവിള മേഖലാ പ്രസിഡണ്ട് അരുൺ സണ്ണിയുടെ കാൽ വെട്ടിയ കേസിലും ഡിവൈഎഫ്ഐ കരകുളം മേഖലാ ജോയിന്റ് സെക്രട്ടറി സുജിത്തിന്റെ വീട് കയറി ആക്രമിച്ച കേസിലും പ്രതിയാണ്.

Advertisements

ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇരുപതോളം കേസിലും ഇയാൾ പ്രതിയാണ്. വട്ടിയൂർക്കാവ് പൊലീസിന്റെ കെഡി ലിസ്റ്റിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

Share news