മേലൂർ ദാമോദരൻ ലൈബ്രറി വനിതാ വേദി ‘ ആതിര രാവ് ‘ ആഘോഷിച്ചു

കൊയിലാണ്ടി: മേലൂർ ദാമോദരൻ ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ” ആതിര രാവ് ” ആഘോഷിച്ചു. കഴിഞ്ഞ ഒന്നര ദശാബ്ദത്തിലേറേയായി പരിപാടി സംഘടിപ്പിച്ചുവരുന്നു. ആകാശവാണി റിട്ട. ഡയറക്ടർ ഡോ. ഒ. വാസവൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിവർത്തനത്തിനുള്ള അഭയദേവ് പുരസ്കാരം ലഭിച്ച ഡോ. ഒ. വാസവനെ കവി മേലൂർ വാസുദേവൻ അനുമോദിച്ചു. ലൈബ്രറി പ്രസിഡണ്ട് കെ. വി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി പ്രസിഡണ്ട് ടി.ഇ. ഗൗരി സ്വാഗതവും എൻ.പി. സചീന നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
