KOYILANDY DIARY.COM

The Perfect News Portal

മേലടി ഉപജില്ല സ്കൂൾ കലോത്സവം നവംബർ 5,6,7,8 തീയതികളിൽ നടക്കും

മേലടി ഉപജില്ല സ്കൂൾ കലോത്സവം നവംബർ 5,6,7,8 തീയതികളിൽ ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സ്കൂളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
.
.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സുരേഷ് ചങ്ങാടത്ത്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ, മൂടാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ മേലടി എ.ഇ.ഒ  പി.ഹസീസ്, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപക സംഘടന നേതാക്കൾ, പി.ടി എ ഭാരവാഹികൾ  തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
.
.
സംഘാടകസമിതി ഭാരവാഹികൾ (ചെയർമാൻ) സി.കെ ശ്രീകുമാർ, (പ്രസിഡണ്ട് മൂടാടി ഗ്രാമപഞ്ചായത്ത്), (ജനറൽ കൺവീനർ)
പി ശ്യാമള (പ്രിൻസിപ്പൽ, ചിങ്ങപുരം സി കെ ജി എം എച്ച് എസ് എസ്),
(ട്രഷറർ) പി. ഹസീസ് (എഇഒ മേലടി). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
Share news