“ഇന്ത്യ’ കൂട്ടായ്മയുടെ യോഗം19ന് ഡൽഹിയിൽ
ന്യൂഡൽഹി: പ്രതിപക്ഷ പാർടികൾ ദേശീയതലത്തിൽ രൂപീകരിച്ച “ഇന്ത്യ’ കൂട്ടായ്മയുടെ നാലാമത് യോഗം 19ന് ഡൽഹിയിൽ ചേരും. അഞ്ച് നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡിസംബർ ആറിന് യോഗം ചേരാൻ കോൺഗ്രസ് നേതൃത്വം താൽപ്പര്യപ്പെട്ടിരുന്നെങ്കിലും മറ്റ് പല പാർടികളും അസൗകര്യം അറിയിച്ചിരുന്നു. പട്ന, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലായിരുന്നു മുൻയോഗങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാകും ഡൽഹി യോഗത്തിൽ ചർച്ചയാകുക.
