മീത്തലെ വീട്ടിൽതാഴെ – കൂമൻതോട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭ പന്തലായനി 15-ാം വാർഡിലെ മീത്തലെ വീട്ടിൽതാഴെ – കൂമൻതോട് കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. നഗരസഭ തനതു ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ ചിലവഴിച്ചാണ് ഡ്രൈനേജ് ഉൾപ്പെടെയുള്ള റോഡ് പണി പൂർത്തീകരിച്ചത്. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ കൌൺസിലർമാരായ എം.വി ബാലൻ, വി.കെ രേഖ, സികെ ആനന്ദൻ എന്നിവർ സംസാരിച്ചു.



