KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ പുതിയോട്ട് മീത്തൽ സുനിൽ (ഉണ്ണി) (46) നിര്യാതനായി

.

കൊയിലാണ്ടി: പെരുവട്ടൂർ പുതിയോട്ട് മീത്തൽ സുനിൽ (ഉണ്ണി) (46) നിര്യാതനായി. കോട്ടയം ഏറ്റുമാനൂരിൽ വാഹന അപകടത്തിലാണ് മരണപ്പെട്ടത്. പരേതരായ നാരായണൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകനാണ്. വെള്ളിയാഴ്ച രാത്രി തവള കുഴി എന്ന സ്ഥലത്ത് വെച്ച് റോഡ് മുറിച്ച് കടക്കവെ കെ എസ്ആർടിസി ബസ് ഇടിച്ചാണ് മരണം സംഭവിച്ചത്. പരിക്കേറ്റ ഉടനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങൾ: ബാബു, സത്യൻ, ലത, സുമ, സതി, സുനി, മിനി. സഞ്ചയനം: വ്യാഴാഴ്ച.

Share news