KOYILANDY DIARY.COM

The Perfect News Portal

മെഡിസെപ്പ്: എല്ലാ ആശുപത്രികളെയും ഉൾപ്പെടുത്തണം

മൂടാടി: മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഏത് ആശുപത്രിയിൽ ചികിത്സ നടത്തിയാലും മെഡിസെപ്പ് ആനുകൂല്യം അനുവദിക്കണമെന്നും സർവ്വീസ് പെൻഷൻകാർക്ക് ലഭിക്കാനുള്ള ക്ഷാമാശ്വാസ കുടിശ്ശിക ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകാൻ സർക്കാർ തയ്യാറാവണമെന്നും കെഎസ്സ്എസ്സ്പിഎ മൂടാടി മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ടി.കെ. രാജൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.
.
.
മഠത്തിൽ രാജീവൻ, രാമകൃഷ്ണൻ കിഴക്കയിൽ, പി. വത്സരാജ്, പ്രേമകുമാരി, ഇയ്യച്ചേരി പത്മിനി ടീച്ചർ, എം. നന്ദകുമാർ, ആർ. നാരായണൻ മാസ്റ്റർ, എടക്കുടി ബാബു മാസ്റ്റർ, കെ.ടി മോഹൻദാസ് വി.എം.രാഘവൻ, വി.കെ. ദാമോദരൻ, വസന്ത ടീച്ചർ, ശൈലജ ടീച്ചർ, കെ.എം. സുനിൽകുമാർ, എം. ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.ടി. മോഹൻദാസ് (പ്രസിഡണ്ട്) ,വി.കെ ദാമോദരൻ (സിക്രട്ടറി),ടി.കെ. രാജൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Share news