KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്തുകര ഗവ. ഹോമിയോ ഡിസ്‌പെൻസറി നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സർക്കാർ ഹോമിയോ ഡിസ്‌പെൻസറി നമ്പ്രത്തുകര, ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നിർമ്മല ടീച്ചർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വല്ലിപ്പടിക്കൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രമ്യ എ.സി സ്വാഗതം പറഞ്ഞു.
കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. എൻ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത ബാബു, വാർഡ് മെമ്പർമാരായ മോളി, കെ സി രാജൻ, എച്ച് എം സി അംഗം കുഞ്ഞിരാമൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ. രമ്യ എ. സി ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുക്കുകയും, യോഗ ഇൻസ്‌ട്രക്ടർ രമ്യ യോഗ പരിശീലനം നടത്തുകയും ചെയ്തു.
ക്യാമ്പിൽ പങ്കെടുത്ത ഡോക്ടർമാരും, ജീവനക്കാരും.
1) ഡോ. രമ്യ എ സി. (മെഡിക്കൽ ഓഫീസർ, സർക്കാർ ഹോമിയോ ഡിസ്‌പെൻസറി, നമ്പ്രത്തുകര) 
2) ഡോ. മിനു ചാക്കോ, മെഡിക്കൽ ഓഫീസർ, SAR ഡിസ്പെൻസറി അരിക്കുളം)
3) ഡോ. റസ്മിന (NAM മെഡിക്കൽ ഓഫീസർ, സർക്കാർ ഹോമിയോ ആശുപത്രി, കൊയിലാണ്ടി)
4) മനോജ്‌ എൻ കെ (ഫാർമസിസ്റ്റ്, സർക്കാർ ഹോമിയോ ഡിസ്പെൻസറി, നമ്പ്രത്ത്‌കര)
5) രേഷ്മ ആർ, എൻ (ഫാർമസിസ്റ്റ്, സർക്കാർ ഹോമിയോ ഡിസ്പെൻസറി, അരിക്കുളം)
6) ശാരിക എൻ (അറ്റെൻഡർ, സർക്കാർ ഹോമിയോ ഡിസ്പെൻസറി നമ്പ്രത്തുകര)
7) രമ്യ പി (യോഗ ഇൻസ്ട്രക്റ്റർ, സർക്കാർ ഹോമിയോ ഡിസ്‌പെൻസറി, നമ്പ്രത്തുകര) 
8) ആദിത്യ (മൾട്ടി പർപ്പസ് ഹെൽത്ത്‌ വർക്കർ, സർക്കാർ ഹോമിയോ ഡിസ്‌പെൻസറി, നമ്പ്രത്തുകര)
9) അതുല്യ (മൾട്ടി പർപ്പസ് ഹെൽത്ത്‌ വർക്കർ, ആയുർവേദ ഡിസ്‌പെൻസറി, കീഴരിയൂർ 
10) ആശ വർക്കർമാർ – ബിന്ദു, ഗീത, ജയ, പ്രസന്ന, രതി.
Share news