ചികിത്സാ ധനസഹായം കൈമാറി

കൊയിലാണ്ടി: കരൾ രോഗ ശസ്ത്രക്രിയയ്ക്ക് സതീശൻ വർണ്ണം ചികിത്സാ സഹായത്തിലേക്ക് മുത്താമ്പി കൂട്ടം തുക സമാഹരിച്ച് കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യന് കൈമാറി. മുത്താമ്പി ടൗണിൽ വെച്ച് നടന്ന പരിപാടിയിൽ റഷീദ് മണിക്കോത്ത്, റസാഖ് സി കെ, അസീസ് ആണ്ടാരത്ത്, ശശി എടവന, റെജിലേഷ് പാറപ്പുറത്ത്, വിനോദ് മുത്താമ്പി, ചികിത്സ സഹായ കമ്മറ്റി മെമ്പർമാരായ സതീശൻ മണൽ, സുരേന്ദ്രൻ മാങ്ങോട്ടിൽ, വത്സരാജ് എന്നിവർ പങ്കെടുത്തു.
