MBBS, +2, SS LC ഉന്നത വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി: പാലക്കുളം വെള്ളറക്കാട് സുഭാഷ് വായനശാലയുടെ നേതൃത്വത്തിൽ MBBS, +2, SSLC ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. എം ബിജു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ പി സുമിത, നേതൃസമതി കൺവീനർ പ്രവീൺ ടി. ടി, കെ.കെ രഘുനാഥ് എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി കെ സത്യൻ സ്വാഗതം പറഞ്ഞു.

