‘പുസ്തക ചാലഞ്ചുമായി’ മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ്

മേപ്പയ്യൂർ: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലൂമിംഗ് ആർട്സ് ലൈബ്രറിയിൽ
പുസ്തക ചാലഞ്ചിന് തുടക്കമായി. എം. കെ. കുഞ്ഞമ്മദ് ബ്ലൂമിംഗ് ലൈബ്രറിയിലേക്ക് 7500 രൂപയുടെ പുസ്തകങ്ങൾ കൈമാറി ചാലഞ്ച് ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് പ്രസിഡണ്ട് ഷബീർ ജന്നത്ത് പുസ്തകങ്ങൾ ഏറ്റുവാങ്ങി. സെക്രട്ടറി പി. കെ. അബ്ദുറഹ്മാൻ, കെ. എം. സുരേഷ്, കെ. ശ്രീധരൻ, സി. നാരായണൻ, പി. കെ. അനീഷ്, ബി. അശ്വിൻ, വിജീഷ് ചോതയോത്ത്, എസ്. എസ്. അതുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
