പുലരട്ടെ മാനവമൈത്രി; ഇന്ന് ലോക മനുഷ്യാവകാശ ദിനം
.
ഓരോ വ്യക്തിക്കും ജന്മനാ ലഭിക്കുന്ന അവകാശങ്ങൾ ഊട്ടി ഉറപ്പിക്കാനും അവ സംരക്ഷിപ്പെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാനും വീണ്ടുമൊരു മനുഷ്യാവകാശ ദിനം കൂടി. ”Human Rights, Our Everyday Essentials”എന്നതാണ് ഈ വർഷത്തെ മനുഷ്യാവകാശ ദിനത്തിന്റെ പ്രമേയം.

1948 ഡിസംബർ 10-ന് പാരീസിൽ വെച്ച് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മനുഷ്യരാശിയുടെ ചരിത്രത്തിലെ നാഴികക്കല്ലായ ‘മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം’ (Universal Declaration of Human Rights – UDHR) അംഗീകരിച്ചതിനെ തുടർന്നാണ് ഈ ദിവസം മനുഷ്യാവകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 30 അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രഖ്യാപനം മതം, വർഗ്ഗം, ലിംഗഭേദം, ദേശീയത, ഭാഷ തുടങ്ങിയ വ്യത്യാസങ്ങളില്ലാതെ ലോകത്തിലെ എല്ലാ മനുഷ്യർക്കും അന്തസ്സും സ്വാതന്ത്ര്യവും തുല്യതയും ഉറപ്പാക്കുന്ന അടിസ്ഥാന അവകാശങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

പൗരാവകാശങ്ങൾ, രാഷ്ട്രീയ സ്വാതന്ത്ര്യം, സാമ്പത്തിക സമത്വം തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയും അവകാശ നിഷേധങ്ങൾക്കെതിരെ പോരാടാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ദിനാചരണത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.




