സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം

തോടന്നൂർ: സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം. തോടന്നൂർ മാവേലി സ്റ്റോർ ചാർജ് വഹിക്കുന്ന സൂരജിനെയാണ് പ്രദേശവാസിയായ ആൾ പരസ്യമായി ചീത്ത വിളിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്. സൂരജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വടകര താലൂക്കിലെ സപ്ലൈകോ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി.

കെ.സുനിൽ, രാജീവൻ വടകര, സതീശൻ മൊകേരി തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ ജീവനക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെപ്പറ്റി യോഗത്തിൽ സംസാരിച്ചു. സൂരജിൻ്റെ പരാതിയിൻമേൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
