KOYILANDY DIARY.COM

The Perfect News Portal

യൂത്ത് കോൺഗ്രസ് സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ അക്രമം

യൂത്ത് കോൺഗ്രസ് സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ അക്രമം. പൊലീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കുകയാണ്. സെക്രട്ടറിയറ്റ് മതിൽ ചാടിക്കടക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പല തവണ ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തി വീശി.

 

 

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിൽ ആണ് സെക്രട്ടറിയറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമം നടന്നത്. പൊലീസിന്റെ ജലപീരങ്കി വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അക്രമം അഴിച്ചുവിട്ടു. വനിതാ പ്രവർത്തകരെ മുന്നിലിറക്കിയാണ് ഇവർ അക്രമത്തിന് ശ്രമിക്കുന്നത്.

 

അതിനിടെ യൂത്ത് കോൺഗ്രസിനെ പരിഹസിച്ച് പിവി അൻവർ എംഎൽഎ രംഗത്ത് വന്നു. ഒരിക്കൽ തന്നെ കുറ്റം പറഞ്ഞു നടന്നവർ ഇന്ന് തന്റെ ആരോപണങ്ങളുടെ പേരിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചു.

Advertisements
Share news