KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് വൻ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ രണ്ട് ഒഡീഷ സ്വദേശികൾ പിടിയിലായി. കോഴിക്കോട് എരഞ്ഞിപ്പാലം – കാരപ്പറമ്പ് ചക്കിട്ടഇട റോഡിൽ സ്ഥിതി ചെയ്യുന്ന വാടക വീട്ടിൽ വെച്ചാണ് 21.200 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് ചാക്കിൽ കെട്ടി സൂക്ഷിച്ചു വെച്ചതിന് ഒഡിഷ സ്വദേശികളായ മധു സ്വൈൻ, സിലു സേദി എന്നിവരെ ആണ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് മൊത്ത വിതരണം നടത്തുന്നതായറിഞ്ഞ് കഴിഞ്ഞ മൂന്നു മാസത്തിലേറെയായി നിരീക്ഷണം നടത്തിയാണ് പ്രതികളെ കഞ്ചാവ് സഹിതം പിടികൂടാനായത്. ഒഡീഷയിലെ കഞ്ചാവ് മാഫിയാ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് എക്സെസ് സംഘം പറഞ്ഞു. പ്രതികളെ റിമന്റ് ചെയ്തു.

Share news