KOYILANDY DIARY.COM

The Perfect News Portal

ഫിലിപ്പീൻസിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി

മനില: ഫിലിപ്പീൻസിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിൽ നിന്നുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. മിൻഡാനാവോയിലെ ഡാവോ ഓറിയൻ്റലിലെ മനായ് പട്ടണത്തിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി അറിയിച്ചു. തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 186 മൈൽ ചുറ്റളവിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാമെന്ന് ഹവായിയിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഫിലിപ്പൈൻ തീരത്തിന്റെ ചില ഭാഗങ്ങളിൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്തോനേഷ്യയിലും പലാവുവിലും സമാന രീതിയിൽ ചെറിയ തിരമാലകൾ ഉണ്ടാകാം.

 

 

Share news