കുന്നമംഗലത്ത് വൻ ലഹരിവേട്ട; 2 യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വൻതോതിൽ ലഹരി കടത്തിയ രണ്ടുപേർ അറസ്റ്റിൽ. പെരുമണ്ണ പാറമ്മൽ സലഹാസ് വീട്ടിൽ കെ പി സഹദ് (31), കൊടിയത്തൂർ കിളിക്കോട് തടായിൽ വീട്ടിൽ നസ്ലിം മുഹമ്മദ് (26) എന്നിവരെയാണ് സിറ്റി നർക്കോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും (ഡിസ്ട്രിക് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) കുന്നമംഗലം പൊലീസും ചേർന്ന് പിടികൂടിയത്.

ഞായർ രാത്രി 12ന് കുന്നമംഗലം ടൗണിൽനിന്നാണ് 372 ഗ്രാം എംഡിഎംഎയും മയക്കുമരുന്നുമായി ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയിൽ 20 ലക്ഷം രൂപവരെ വിലയുണ്ട്. മെഡിക്കൽ കോളേജ് അസി.കമീഷണർ കെ സുദർശൻ, കുന്നമംഗലം സബ് ഇൻസ്പെക്ടർ അഷ്റഫ്, ഡൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അബ്ദുറഹിമാൻ, കെ അഖിലേഷ്, ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, സുനോജ് കാരയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

