KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട; 79 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ

കോഴിക്കോട് കണ്ടംകുളങ്ങരയിൽ വൻ ലഹരി മരുന്ന് വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പോലീസിന്‍റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്. കണ്ടം കുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ചാണ് ഇവർ പിടിയിലായത്.

അതേസമയം, ഇന്നലെ മലപ്പുറത്തും വൻ എംഡിഎംഎ വേട്ട നടന്നിരുന്നു. കരിപ്പൂരിലെ വീട്ടിൽ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി. കരിപ്പൂർ മുക്കൂട് മുള്ളൻ മടക്കൽ ആഷിഖിന്‍റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതി മറ്റൊരു കേസിൽ നിലവിൽ റിമാൻഡിലാണ്. 1665 ഗ്രാം എംഡിഎംഎയാണ് ഡാൻസാഫ് സ്‌ക്വാഡും കരിപ്പൂർ പോലീസും ചേർന്ന് പിടിച്ചെടുത്തത്. ഇയാൾക്ക് ഒമാനിൽ നിന്നു കഴിഞ്ഞ ദിവസം ഒരു കാർഗോ പാർസൽ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.

Share news