KOYILANDY DIARY.COM

The Perfect News Portal

മരുന്നും ചികിത്സയും ലഭിക്കാതെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ കൂട്ട മരണം

മുംബൈ: മരുന്നും ചികിത്സയും ലഭിക്കാതെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ കൂട്ട മരണം തുടരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന താക്കറെ പക്ഷം നേതാവ് സഞ്ജയ് റൗത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ നിരന്തരം മരിച്ചിട്ടും  മുഖ്യമന്ത്രിയോ ബന്ധപ്പെട്ട ജനപ്രതിനിധികളോ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

മരുന്നും ചികിത്സയും ലഭിക്കാതെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ കൂട്ടമരണങ്ങള്‍ തുടര്‍ക്കഥയായതോടെ നിരവധി നിര്‍ധന കുടുംബങ്ങളാണ് വഴിയാധാരമായത്. കൊവിഡ് കാലത്ത് ഉത്തര്‍പ്രദേശിലെ നദിയില്‍ മൃതദേഹങ്ങള്‍ പൊങ്ങിക്കിടന്നതിന് സമാനമാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളെന്ന് ശിവസേന മുഖപത്രം സാമ്‌ന വിമര്‍ശിച്ചു.

ഓരോ ദിവസവും സംസ്ഥാനം നിവധി മരണങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഡല്‍ഹിയില്‍ രാഷ്ട്രീയ യോഗങ്ങളില്‍ തിരക്കിലാണെന്നും സഞ്ജയ് റൗത് കുറ്റപ്പെടുത്തി.

Advertisements
Share news