KOYILANDY DIARY.COM

The Perfect News Portal

മാറുന്ന ലോകത്തെ മനസ്സിലാക്കാനുള്ള വഴികാട്ടിയാണ്‌ മാർക്‌സിസം; എളമരം കരീം എം പി

കോഴിക്കോട്‌: മാറുന്ന ലോകത്തെ മനസ്സിലാക്കാനുള്ള വഴികാട്ടിയാണ്‌ മാർക്‌സിസമെന്ന്‌ സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി പറഞ്ഞു. കേളുഏട്ടൻ പഠന ഗവേഷണകേന്ദ്രവും എകെജിസിടിയും ചേർന്ന് നടത്തുന്ന മാർക്സിസ്റ്റ് കോഴ്സിൽ ‘മാർക്‌സിസവും സമകാലീന ലോകവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കോഴ്‌സിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ എളമരം കരീം വിതരണം ചെയ്‌തു. സരോജ്‌ ഭവനിൽ നടന്ന ചടങ്ങിൽ സിപിഐ (എം) ജില്ലാ സെക്രട്ടറി പി മോഹനൻ സംസാരിച്ചു. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. എകെജിസിടി ജില്ലാ സെക്രട്ടറി രഘുദാസ്‌ സ്വാഗതവും കെ കെ സി പിള്ള നന്ദിയും പറഞ്ഞു.

 

Share news