രക്തസാക്ഷിത്വ വാർഷിക ദിനാചരണ സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി: ചേലിയ ധീര ജവാൻ സുബിനേഷിൻ്റെ ഒൻപതാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം നവംബർ 23 ശനിയാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആചരിക്കുവാൻ ചേലിയ മുത്തു ബസാറിൽ യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. പുത്തലത്ത് രാജൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ മജു കെ.എം, അബ്ദുൾ ഷുക്കൂർ, സി.പി.ഐ.എം പൊയിൽക്കാവ് ലോക്കൽ സിക്രട്ടറി പി. ബാലകൃഷ്ണൻ, സോമശേഖരൻ പി വി, കുമാരൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ തൃപുരി, മുരളി ചെമ്പോളി, പ്രനീത ടി കെ, മിനി സോമശേഖരൻ, മനോജ് എം എം എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ജോഷി കെ. എം സ്വാഗതവും അശോകൻ കുനിയിൽ നന്ദിയും പറഞ്ഞു.

നവമ്പർ 23 ന് രാവിലെ 9 മണിക്ക് സുബിനേഷ് സ്മൃതി മണ്ഡപത്തിൽ കൊയിലാണ്ടി പൊലീസ് ഇൻസ്പെകർ ശ്രീലാൽ ചന്ദ്ര ശേഖരൻ പതാക ഉയർത്തും. പി. വിശ്വൻ മാസ്റ്റർ (Ex MLA) മുഖ്യാഥിതി ആവുന്ന ചടങ്ങിൽ SPC, NSS, സ്കൗട്ട്, NCC, വിമുക്ത ഭടൻമാർ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുക്കും. ഉച്ചക്ക് 2.30 മുതൽ LP,UP, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. വൈകിട്ട് 5.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി. വി ജിജോ മുഖ്യഭാഷണം നടത്തും. പ്രശ്സത കവി സത്യചന്ദ്രൻ പൊയിൽക്കാവ് സ്നേഹജ്വാല കൊളുത്തും. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ സമ്മാനദാനം നിർവഹിക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ മാൻ K TM കോയ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.എം മജു, അബ്ദുൾ ഷുക്കൂർ എന്നിവർ സംബന്ധിക്കും. പരിപാടിയിൽ ചേലിയ 7 ,8 ,9 വാർഡുകളിൽ നിന്നും SSLC, പ്ലസ് 2, LS S, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വരെയും, സബ് ജില്ല സ്കൂൾ കലാകായിക മത്സരങ്ങളിൽ നിന്ന് ജില്ലാതല മത്സരങ്ങളിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുന്നു.

സ്വാഗതസംഘം ഭാരവാഹികൾ
ജോഷി കെ.എം (കൺവീനർ), നിജേഷ് പഞ്ചമി, അമിത്ത് പുതിയോട്ടിൽ (ജോ. കൺവീനർമാർ), ബാലകൃഷ്ണൻ പി (ചെയർമാൻ), രാഗേഷ് സി പി, ബിനീഷ് കെ എം (വൈസ് ചെയർമാൻമാർ), അശോകൻ കുനിയിൽ (ഖജാൻജി).
