മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് അനുവദിച്ച എം.പി. ഷാഫി പറമ്പിലിന് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു

കൊയിലാണ്ടിക്ക് മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് അനുവദിച്ച എം.പി. ഷാഫി പറമ്പിലിന് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. നിരന്തരം അപകടങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന കൊയിലാണ്ടിയിലെ കടലോര മേഖലയ്ക്ക് എ.പിയുടെ ഇടപെടൽ ആശ്വാസമായി. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കും.
.

.
വിനോദസഞ്ചാരത്തിനെത്തുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് മറൈന്‍ റെസ്‌ക്യൂ യൂണിറ്റ്. ഓഖി, സുനാമി, കടലാക്രമണം പോലുള്ള പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കടലോര മേഖലയില്‍ താമസമാക്കിയവര്‍ക്കും മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് ഉപകാരപ്രദമാകുമെന്ന് സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അരുണ്‍ മണമല്‍ പറഞ്ഞു.
.

.
32 അടി എഫ് ആര്‍ പി ബോട്ട്, 25 എച്ച് പി എഞ്ചിന്‍, ജി പി എസ്, ലൈഫ് ജാക്കറ്റ്, ബോയ, ടോര്‍ച്ച്, കോമ്പസ്, ഫസ്റ്റ് എയിഡ് കിറ്റ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന യൂണിറ്റാണ് കൊയിലാണ്ടിക്ക് അനുവദിച്ചിരിക്കുന്നത്. മറൈന്‍ റെസ്‌ക്യൂ യൂണിറ്റിന്റെ അഭാവം ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി 13ാം തിയ്യതി കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബറില്‍ ധര്‍ണ്ണ പ്രഖ്യാപിച്ചിരുന്നു.
യ

.
എം. പി. ഇടപെടല്‍ നടത്തിയിട്ടും സംസ്ഥാന സര്‍ക്കാറും നഗരസഭയും ഇടപെടല്‍ നടത്തേണ്ട വിഷയത്തില്‍ തെറ്റായ നയം സ്വീകരിക്കുന്ന സാഹചര്യത്തില്‍ ധര്‍ണ്ണ മാറ്റമില്ലാതെ നടക്കുമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. കെ. രാജന്‍, ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ. സുധാകരന്‍ എന്നിവര്‍ പറഞ്ഞു.
