KOYILANDY DIARY.COM

The Perfect News Portal

യന്ത്രതകരാർ കാരണം കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളം മറൈൻ എൻഫോഴ്സ്മെൻ്റ് കരക്കെത്തിച്ചു

കൊയിലാണ്ടി: യന്ത്രതകരാർ കാരണം കടലിൽ കുടുങ്ങിയ മത്സ്യ ബന്ധന വള്ളം മറൈൻ എൻഫോഴ്സ്മെൻ്റ് കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു. ഇന്നലെ വൈകീട്ട് 7 മണിയോടെ  തിക്കോടി കോടിക്കൽ കടൽപുറത്ത് നിന്ന് സുമാർ 7 നോട്ടിക്കൽ മൈൽഅകലെ 45 ഓളം തൊഴിലാളികളുമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ട തെമൂമിൽ അൻസാരി എന്ന വള്ളമാണ് യന്ത്രത്തകരാർ കാരണം കടലിൽ അകപ്പെട്ടത്.

വിവരം ബേപ്പൂർ ഫിഷറീസ് കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് ഫിഷറീസ് അസി. ഡയറക്ടർ  സുനീറിൻ്റെ നിർദ്ദേശപ്രകാരം കൊയിലാണ്ടിയിൽ നിന്നും മറൈൻ എൻഫോഴ്സ്മെൻ്റ്  എസ്.ഐ. രാജൻ, സി.പി.ഒ. വിപിൻ, റസ്ക്യൂ ഗാർഡുമാരായ ഹമിലേഷ്, അഭിഷേക് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ബോട്ടിൽ രക്ഷാപ്രവർത്തനം നടത്തി അതിസാഹസികമായി രാത്രി പതിനൊന്നരയോടെ 45 പേരടങ്ങിയ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചത്.

Share news