മാരി ഗോൾഡ് കൃഷിക്കൂട്ടം നിലക്കടല വിളവെടുപ്പിലേക്ക്

കൊയിലാണ്ടി: പുളിയഞ്ചേരിയിൽ ചെണ്ടുമല്ലി വിളയിച്ച് നാടാകെ പെരുമ പരത്തിയ മാരിഗോൾഡ് കൃഷി കൂട്ടം, ഇത്തവണ ഇറക്കിയ നിലക്കടല കൃഷി വിളവെടുപ്പിലേക്ക്. പരീക്ഷണ അടിസ്ഥാനത്തിൽ 50 സെന്റ് സ്ഥലത്താണ് നിലക്കടല കൃഷി ചെയ്തത്. കൂടാതെ ചീര, വാഴ തുടങ്ങിയവയും വിളവെടുപ്പ് പ്രായത്തിലാണ്. നിലക്കടല വിളവെടുപ്പ് ഉദ്ഘാടനം മെയ 6 വൈകീട്ട് 3 മണിക്ക് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ ആദ്യവിൽപ്പന നിർവ്വഹിക്കും.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ, കൃഷി ഓഫീസർ പി. വിദ്യ, കൗൺസിലർ വി. രമേശൻ മാസ്റ്റർ, ശൈലജ, ബാവ കൊന്നേങ്കണ്ടി എന്നിവർ സംസാരിച്ചു. പരിസ്ഥിതി പ്രവർത്തകൻ ലിനീഷ് കൊയിലാണ്ടി നേതൃത്വം നൽകുന്ന എട്ടംഗ കൂട്ടായ്മയാണ് കൃഷി ചെയ്യുന്നത്. പുഷ്പ പ്രസിഡൻറ്, ബീന സെക്രട്ടറി, ശ്രീജ, ജീതു, ബിന്ദു, അജിത, രാധ, എന്നിവരാണ് ടീം അംഗങ്ങൾ.
