മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രകുള നവീകരണ പ്രവർത്തി പുനരാരംഭിച്ചു
.
കൊയിലാണ്ടി പുരാതനമായ മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രകുളം കാലപഴക്കം മൂലം നാശത്തിന്റെ വക്കിലായിരുന്നു. 48 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 200 വർഷത്തോളം പഴക്കമുള്ള കുളമാണ് ഇത്. കൊയിലാണ്ടി നഗരപ്രദേശത്ത് മാരാമുറ്റം റോഡിന് സമീപം സ്ഥിതി ചെയ്യുന്ന കുളം ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 2019 ൽ നവീകരണ പ്രവർത്തി തുടങ്ങി കുളത്തിലെ ചളി നീക്കം ചെയ്ത് ഒരു കോൺഗ്രീറ്റ് ബെൽറ്റും ഒരു പ്ലാറ്റ് ഫോമും 15 ലക്ഷം രൂപ ചിലവിൽ ആദ്യ ഘട്ടം പ്രവർത്തി നടത്തി.

രണ്ടു ഘട്ടങ്ങളിലായി 12 ലക്ഷം രൂപ ചിലവിൽ 8 പടവുകൾ കെട്ടി. ഇപ്പോൾ 6 വരി കെട്ടുവാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. പ്രത്യേകം ചെത്തിയെടുത്ത 2000 ചെങ്കല്ലും അത്രതന്നെ സാധാരണ കല്ലും ഇതിന് വേണം. 8 ലക്ഷം രൂപയോളം ഇതിന് ചിലവ് വരും. ശില്പി ഒ. ടി. വിജയന്റെ നേതൃത്വത്തിലാണ് പ്രവർത്തി നടന്നു വരുന്നത്.



