KOYILANDY DIARY.COM

The Perfect News Portal

മാപ്പിള കലാ അക്കാദമി അംഗത്വ പ്രചാരണത്തിന് കൊയിലാണ്ടിയിൽ തുടക്കം

കൊയിലാണ്ടി: ‘മാനവികതയ്ക്ക് ഒരു ഇശൽസ്പർശം’ എന്ന ശീർഷകത്തിൽ കേരള മാപ്പിള കലാ അക്കാദമി നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ കൊയിലാണ്ടി ചാപ്റ്ററില്‍ തുടങ്ങി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ശരീഫ് കാപ്പാടിന് അംഗത്വം നൽകി ജില്ലാ വൈസ് പ്രസിഡണ്ട് സുലൈമാൻ മണ്ണാറത്ത് ഉദ്ഘാടനം നിർവഹിച്ചു.
കൊയിലാണ്ടി ഗ്രേസ് കോളജിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ഇ കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  ജില്ലാ വൈസ് പ്രസിഡണ്ട് ബഷീർ പുറക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ലത്തീഫ് കവലാട് സ്വാഗതം പറഞ്ഞു. ചാപ്റ്റർ ഭാരവാഹികളായ രാഗം മുഹമ്മദലി, റംഷീദ ടീച്ചർ എന്നിവർ സംസാരിച്ചു. 
Share news