മേപ്പയ്യൂർ സലഫി ഹയർ സെക്കൻഡറി സ്കൂൾ +2 സയൻസ്, കൊമേഴ്സ് ഉന്നത വിജയികളെ അനുമോദിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ സലഫി ഹയർ സെക്കൻഡറി സ്കൂൾ +2 സയൻസ്, കൊമേഴ്സ് ഉന്നത വിജയികളെ അനുമോദിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ലാലു അധ്യക്ഷത വഹിച്ചു. സലഫി അസോസിയേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി. കെ ഹസ്സൻ മാസ്റ്റർ, സാബിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസെടുത്തു. ഷംന ടീച്ചർ സ്വാഗതവും സാജിത ടീച്ചർ നന്ദിയും പറഞ്ഞു.
