KOYILANDY DIARY.COM

The Perfect News Portal

മാവോയിസ്റ്റ് സംഘാംഗം അനീഷ് ബാബുവിനെ റിമാൻ്റ് ചെയ്തു

കൊയിലാണ്ടി: മാവോയിസ്റ്റ് സംഘാംഗമായ അനീഷ് ബാബു (30) വിനെ കോടതി റാമാൻ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന് ശേഷം വൈദ്യ പരിശേധന നടത്തി കേ ഴിക്കോട് സെഷൻസ് മൂന്നാം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തതായാണ് അറിയുന്നത്.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ എസ് പി. കറപ്പ് സാമി, വടകര ഡി.വൈ.എസ്.പി ആർ. ഹരിപ്രസാദ്, ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരാണ് ചോദ്യം ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അനീഷ് ബാബുവിനെ കൊയിലാണ്ടിയിൽ നിന്ന് പിടികൂടിയത്. ആഴ്ചകളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പോലീസ് വലയിലായത്. ഇയാളെ കുറിച്ച് വിശദമായ വിവരങ്ങളൊന്നും പോലീസ് വെളിപ്പെടുത്താൻ തയ്യാറായില്ല.
Share news