വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം
വയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. കമ്പമല വനം വകുപ്പ് ഓഫീസിന് നേരെയാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. കെ എഫ് ഡി സി ഓഫീസിൻറെ ജനൽ ചില്ലുകൾ മാവോയിസ്റ്റ് സംഘം തകർത്തു. ആറംഗം സംഘം പോസ്റ്റർ പതിച്ചു. കബനിദളത്തിൻറെ പേരിലാണ് പോസ്റ്റർ പതിച്ചത്. പൊലീസ് സംഘം സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
