KOYILANDY DIARY.COM

The Perfect News Portal

മഞ്ഞുമ്മല്‍ ബോയിസ് സാമ്പത്തിക തട്ടിപ്പ് കേസ്; നടന്‍ സൗബിന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

മഞ്ഞുമ്മല്‍ ബോയിസ് ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും. സഹനിര്‍മ്മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടീസയച്ചിരുന്നു. പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്ന അരൂര്‍ സ്വദേശി സിറാജ് നല്‍കിയ പരാതിയിലാണ് കേസ്.

മലയാളത്തിലെ മെഗാ ഹിറ്റുകളിലൊന്നായ മഞ്ഞുമ്മല്‍ ബോയിസുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസം നിര്‍മാതാക്കള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരുടെ കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

 

സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് പരാതി നല്‍കിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്ന് കാണിച്ചായിരുന്നു പരാതി. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയതെന്നും ഏഴ് കോടി രൂപ മുടക്കിയ ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു പരാതിക്കാരന്റെ ആരോപണം.

Advertisements
Share news