മണിയൂർ ഇ. ബാലൻ നോവൽ പുരസ്കാരം പി.സി. മോഹനന്

കോഴിക്കോട്: നോവലിസ്റ്റും ചെറുകഥാകൃത്തും യുവകലാസാഹിതി മുൻ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന മണിയൂർ ഇ. ബാലൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ നോവൽ പുരസ്കാരത്തിന് ‘ചൂട്ട്’ എന്ന നോവലിൻ്റെ രചയിതാവ് പി.സി. മോഹനനെ തിരഞ്ഞെടുത്തു. ഗോത്രജീവിതത്തിൻ്റെ സവിശേഷതകളിലേക്ക് വെളിച്ചം പകരുന്ന നോവലാണ് ചൂട്ട്. 11, 111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മെയ് 16 ന് പയ്യോളിയിൽ നടക്കുന്ന മണിയൂർ ഇ. ബാലൻ അനുസ്മരണ പരിപാടിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
