KOYILANDY DIARY.COM

The Perfect News Portal

മണിപ്പൂർ കലാപം; 10 പേർ അറസ്റ്റിൽ

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തുപേരെ സിബിഐ അറസ്റ്റ് ചെയ്തു. നേരത്തേ ജൂൺ 9 ന് കലാപത്തിന്‍റെ ഗൂഢാലോചനയടക്കം സി ബി ഐ 6 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ 10 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമമാണ് 7 പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.

അതേസമയം മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്‍റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട്  പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തിലെ എംപിമാർ പാർലമെന്‍റിന് പുറത്ത് പ്രതിഷേധിച്ചു. വിഷയത്തില്‍ പാര്‍ലമെന്‍റിലെ മണ്‍സൂണ്‍ സെഷന്‍ ഏ‍ഴാം ദിവസവും നിര്‍ത്തിവെച്ചു.

Share news