KOYILANDY DIARY.COM

The Perfect News Portal

മണമൽ ചെമ്പിൽ വയൽ അംഗൻവാടിക്കുള്ള ഭൂമിയുടെ രേഖകൾ കൈമാറി

കൊയിലാണ്ടി: നഗരസഭ 17-ാം വാർഡിലെ 73-ാം നമ്പർ അംഗനവാടിക്കുവേണ്ടി ബാബു കല്യാണി, പ്രീതി ബാബു എന്നിവർ സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖകൾ നഗരസഭ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പ്രീതി ബാബുവിൽ നിന്ന് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് ഏറ്റുവാങ്ങി.
.
.
“ഒരടി മണ്ണിന് വേണ്ടി പോലും മനുഷ്യൻ പരസ്പരം പോരടിക്കുന്ന കാലത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി സൗജന്യമായി നാടിന് സമർപ്പിക്കുവാൻ തയ്യാറാകുന്നത് മാതൃകാപരമായ സാമൂഹ്യ പ്രവർത്തനമാണ്. ബാബു കല്യാണി, പ്രീതി ബാബു എന്നിവരുടെ കുടുംബം അനുകരണീയമായ പ്രവർത്തിയാണ് കാഴ്ചവെച്ചത്” എന്ന് സുധാ കിഴക്കേപാട്ട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
.
.
 ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. “കൗൺസിലർ രജീഷ് വെളത്ത്കണ്ടി നടത്തിയ നിരന്തരമായ പരിശ്രമങ്ങൾക്ക് ഒടുവിലാണ് ഈ സ്വപ്ന സംരംഭം യാഥാർത്ഥ്യമായതെന്ന് ” അദ്ദേഹം ചൂണ്ടിക്കാണിച്ചു. അരുൺ മണമൽ സ്വാഗതം പറഞ്ഞു. രത്നവല്ലി ടീച്ചർ, ഇന്ദിര ടീച്ചർ, മനോജ് പയറ്റ് വളപ്പിൽ, നിജില പറവക്കൊടി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അംഗനവാടി ടീച്ചർ ഉഷ നന്ദി പറഞ്ഞു. നടത്തി.
Share news