മണക്കുളങ്ങര ക്ഷേത്ര ദുരന്തം: ആശ്വാസ വാക്കുകളുമായി മരണ വീടുകളിൽ മന്ത്രി മുഹമ്മദ് റിയാസ് എത്തി
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ മരിച്ചവരുടെ വീടുകളിൽ ആശ്വാസ വാക്കുകളുമായി പൊതുമരാമത്ത് വകുപ്പ് മന്തി മുഹമ്മദ് റിയാസ് സന്ദർശനം നടത്തി. മൂന്നുപേരുടെ വീടുകളിലും അപകടം നടന്ന ക്ഷേത്രവും പരിസരവും മന്ത്രി സന്ദർശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായും നാട്ടുകാരുമായും ഏറെ നേരം സംസാരിച്ചശേഷമാണ് അദ്ധേഹം മടങ്ങിയത്. ഇന്നലെ വൈകീട്ടാണ് ആന ഇടഞ്ഞ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. അമ്മുക്കുട്ടി, ലീല, രാജൻ എന്നിവർക്കാണ് ജീവഹാനി സംഭവിച്ചത്. കൂടാതെ 38ഓളം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.

സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൽ.ജി ലിജീഷ്, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, മൊടക്കണ്ടാരി ബാലകൃഷ്ണൻ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.






