ശബരിമല മേല്‍ശാന്തിയായി ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എന്‍ മഹേഷിനെ തിരഞ്ഞെടുത്തു
ശബരിമല മേല്‍ശാന്തി. ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എന്‍ മഹേഷിനെ പുതിയ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. മുരളി പിജിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. തൃശൂര്‍ വടക്കേക്കാട് സ്വദേശിയാണ്.

പന്തളം കൊട്ടാരത്തിലെ വൈദേഹ് വര്‍മ (ശബരിമല), നിരുപമ ജി. വര്‍മ (മാളികപ്പുറം) എന്നീ കുട്ടികളാണ് നറുക്കെടുത്തത്. നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് പി എന്‍. മഹേഷ്.

