ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. അണ്ടിക്കോട് പീടികകുനി മോഹനൻ (63) ആണ് മരിച്ചത്. (പി.കെ.എം. കൺസ്ട്രെക്ഷൻ ഉടമ). വെള്ളിയാഴ്ച പുതിയനിരത്ത് നിന്നും പാവങ്ങാട്ടേക്ക് സ്ക്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഭാര്യ: ദേവി വാഴവളപ്പിൽ. മകൻ: മനീഷ്, മരുമകൾ സ്നേഹ.

