തുഷാരഗിരി പാലത്തില്‍ നിന്ന് കയര്‍ കെട്ടി താഴേയ്ക്ക് ചാടിയ ആള്‍ കഴുത്തറ്റ് മരിച്ചു
കോഴിക്കോട്: തുഷാരഗിരി പാലത്തില്‍ നിന്ന് കയര്‍ കെട്ടി താഴേയ്ക്ക് ചാടിയ ആള്‍ കഴുത്തറ്റ് മരിച്ചു. തല കയറില്‍ തൂങ്ങിയ നിലയിലാണ്. ശരീരം പുഴയില്‍ പതിച്ചു. രാവിലെ സ്ഥലത്തെത്തിയ വിനോദ സഞ്ചാരികളാണ് കയറില്‍ തൂങ്ങിയ നിലയില്‍ തല മാത്രം കണ്ടെത്തിയത്. തുടര്‍ന്ന് കോടഞ്ചേരി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

നാല്‍പത് വയസ് പ്രായമുള്ള യുവാവിന്റേതാണ് മൃതദേഹം എന്നാണ് വിവരം. ഇയാള്‍ പുലിക്കയം സ്വദേശിയാണെന്നും വിവരമുണ്ട്. മരിച്ചയാളുടെ ചെരുപ്പും സ്കൂട്ടറും സമീപത്ത് നിന്ന് കണ്ടെത്തി. സംഭവത്തില്‍ കോടഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.




