KOYILANDY DIARY.COM

The Perfect News Portal

നടൻ സിദ്ദിഖിന്റെ മകൻ്റെ വിയോഗത്തിൽ വികാരാധീനനായി മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

നടൻ സിദ്ദിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരാധീനനായി മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. ‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’ എന്ന കുറിപ്പോടെ റാഷിന്റെ ചിത്രം മമ്മൂട്ടി പങ്കുവെച്ചു. സിദ്ദിഖും റാഷിനും ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. റാഷിന്റെ വിയോഗത്തിൽ കണ്ട ഏറ്റവും വേദനാജനകമായ വരികളിൽ ഒന്നാണിതെന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിന് പലരും കമന്റായി രേഖപ്പെടുത്തുന്നത്.

ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു റാഷിന്റെ മരണം സംഭവിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സാപ്പി എന്നാണ് റാഷിനെ വിളിച്ചിരുന്നുത്. ഭിന്നശേഷിക്കാരനായ റാഷിനെ പ്രത്യേകം പരിചരിക്കാൻ താരത്തിന്റെ കുടുംബം ശ്രദ്ധിച്ചിരുന്നു. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു.

‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’

Advertisements
Share news