KOYILANDY DIARY.COM

The Perfect News Portal

ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാനെ കണ്ടെത്തി

വടക്കെ അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ സുരക്ഷിതൻ. ഷെയ്ക് ഹസൻ ഖാനെയും, ഒപ്പമുള്ള തമിഴ്നാട് സ്വദേശിയെയും കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അലാസ്ക ഗവർണറുടെ ഓഫീസ് അറിയിച്ചു. അതിനിടെ, പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാനെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.

 

 

സാധാരണമായി ഇത്തരത്തിലുള്ള കൊടുങ്കാറ്റ് മൗണ്ട് ഡെമനാലിയിൽ ഉണ്ടാകാറില്ല. കഴിഞ്ഞദിവസം സാറ്റലൈറ്റ് ഫോണിൽ നിന്ന് ബന്ധപ്പെട്ടാണ് താൻ കുടുങ്ങിയ വിവരം ഷെയ്ഖ് ഹസൻ ഖാൻ അറിയിച്ചത്. ഷെയ്ഖ് ഹസൻ ഖാനെ സുരക്ഷിതമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

Share news