മലയാള ഭാഷ വാരാചരണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: മലയാള ഭാഷ വാരാചരണത്തിൻ്റെ ഭാഗമായി രജിസ്ട്രേഷൻ വകുപ്പിന് കീഴിൽ സരളം മലയാളം പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി സബ്ബ് രജിസ്റ്റർ ഓഫീസിൽ സാഹിത്യകാരൻ സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. മലയാളഭാഷയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ഏറെ സന്തോഷം തരുന്നു എന്നും ഇത്തരം പരിപാടികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. സബ് രജിസ്ട്രാർ സോണ ജോർജ് അദ്ധ്യക്ഷതവഹിച്ചു.
.

.
നമ്പ്യാക്കൽ ബാലകൃഷ്ണൻ (AKDW & SA കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി)
ബാലകൃഷ്ണ വാരിയർ (AKDW&SA കൊയിലാണ്ടി യൂണിറ്റ് പ്രസിഡൻ്റ്)
സി. കെ രാഘവൻ നായർ, ഷിബു പി പി (റിട്ട. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ് എന്നിവർ സംസാരിച്ചു. ജൂനിയർ സൂപ്രണ്ട് മുജീബ് പി കെ സ്വാഗതവും ക്ലാർക്ക് ആര്യ കെ നന്ദിയും പറഞ്ഞു.
