KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

മലപ്പുറം കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൈക്കൂലിയുമായി പിടിയില്‍. കൈക്കൂലിയായി വാങ്ങിയ നാല്‍പ്പതിനായിരം രൂപയുമായി കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി സനില്‍ ജോസാണ് വിജിലന്റ്‌സിന്റെ പിടിയിലായത്. ഇടനിലക്കാരനില്‍നിന്ന് ഇരുപതിനായിരം രൂപയും പിടിച്ചെടുത്തു. ഭൂമി രജിസ്റ്റര്‍ ചെയ്യാനെത്തിയ കൊണ്ടോട്ടി വലിയ പറമ്പ് സ്വദേശിയില്‍നിന്നാണ് ആധാരമെഴുത്തുകാരനും സബ് രജിസ്ട്രാറും ചേര്‍ന്ന് കൈക്കൂലി വാങ്ങിയത്.

ഭൂസ്വത്തിന്റെ ഒരു ശതമാനത്തില്‍ പണമടച്ച് പ്രമാണം ചെയ്യേണ്ടതിന് പകരം മുദ്രപത്രമടക്കം ഒരുലക്ഷത്തി മുപ്പ്ത്തിയാറായിരം രൂപയാവുമെന്ന് തെറ്റിദ്ധരിപ്പിച്ചു. പക്ഷെ ഇതെല്ലാം തൊണ്ണൂറായിരം രൂപയ്ക്ക് ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. വിവരം വിജിലന്റ്‌സിനെ അറിയിച്ചു. അവര്‍ നല്‍കിയ പണവുമായെത്തി രജ്സ്ര്ടാര്‍ക്കു നല്‍കി. രജിസ്ട്രാര്‍ കയ്യോടെ പിടിയില്‍. അധാരമെഴുതിയയാളെ പിടികൂടാനായിട്ടില്ല. പക്ഷെ ഇടനിലക്കാരനായ ക്ലര്‍ക്ക് മുണ്ടുവളപ്പില്‍ ബഷീര്‍ പണവുമായി പിടിയിലായി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

 

Share news