KOYILANDY DIARY.COM

The Perfect News Portal

മലമ്പുഴയില്‍ വിദ്യാര്‍ത്ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍

.

പാലക്കാട് മലമ്പുഴയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍. അന്വേഷണ സംഘത്തിന് മുന്നില്‍ 10 വിദ്യാര്‍ത്ഥികള്‍ കൂടി മൊഴി നല്‍കി. മൊഴി നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാവല്‍പ്ലസ് സുരക്ഷയൊരുക്കുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു.

 

കേസ് അന്വേഷിക്കാന്‍ നിയോഗിച്ച വനിതാപൊലീസ് സംഘത്തിന് മുമ്പാകെയാണ് കുട്ടികളുടെ തുറന്നു പറച്ചില്‍. റിമാന്‍ഡില്‍ കഴിയുന്ന സംസ്‌കൃത അധ്യാപകന്‍ അനില്‍ പലപ്പോഴായി പീഡിപ്പിച്ചു. നേരത്തെ അഞ്ച് കുട്ടികളും സമാനമായി സിഡബ്ല്യുസിക്ക് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. പഴുത്തടച്ചുള്ള നടപടികള്‍ ഉണ്ടാകും എന്നും സിഡബ്ല്യുസി വ്യക്തമാക്കുന്നു.

Advertisements

 

പുതുതായിമൊഴി നല്‍കിയ വിദ്യാര്‍ത്ഥികളെ സിഡബ്ല്യുസിയുടെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം കേസ് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. പീഡന വിവരമറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്‌കൂളിലെ അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കും. ആറുവര്‍ഷം മുന്‍പാണ് പ്രതി സ്‌കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചുവരികയാണ്.

Share news