KOYILANDY DIARY.COM

The Perfect News Portal

മലബാർ റിവർ ഫെസ്റ്റിവൽ പ്രധാന ടൂറിസം ഇവന്റാക്കി മാറ്റും; മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവൽ കൂടുതൽ ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ പ്രധാന ടൂറിസം ഇവന്റാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുല്ലൂരാംപാറ ഇലന്തുകടവിൽ 11-ാമത് മലബാർ റിവർ ഫെസ്‌റ്റിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കയാക്കിങ് മേഖലയിൽ ലോകശ്രദ്ധ നേടുന്ന ടൂറിസം ഇവന്റായി മലബാർ റിവർ ഫെസ്റ്റിവൽ മാറി. സംസ്ഥാനത്തെ ടൂറിസം മേഖല കാലത്തിനനുസരിച്ചുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ട് പോവുന്നതിനുള്ള കൂട്ടായ ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷനായി.

ജനപ്രതിനിധികളായ ബിന്ദു ജോൺസൻ, അലക്സ് തോമസ്, ജോസ് ജേക്കബ്, കെ എ അബ്ദുറഹ്മാൻ, കെ ഡി ആന്റണി, ഉദ്യോഗസ്ഥരായ ഡി. ഗിരീഷ് കുമാർ, ബിനു കുര്യാക്കോസ്, ഫെസ്റ്റിവൽ കോ ഓർഡിനേറ്റർമാരായ മണിക്, പോൾസൺ അറയ്ക്കൽ, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ പ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മർസി മ്യൂസിക് ബാൻഡിന്റെ കലാപരിപാടികളും അരങ്ങേറി.

 

 

 

Share news