മലബാർ മൂവി ഫെസ്റ്റിവൽ ജനുവരി 17,18,19 തിയ്യതികളിൽ നടക്കും

കൊയിലാണ്ടി നഗരസഭയും, ആദി ഫൗണ്ടേഷൻ, ഇൻസൈറ്റ് ഫിലിം സൊസൈറ്റി, കേരള ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരളയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ ജനുവരി 17,18,19 തിയ്യതികളിൽ കൊയിലാണ്ടിയിൽ കൊല്ലം ചിറ ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടക്കും.
.

.
ലോക, ഇന്ത്യൻ, മലയാളം വിഭാഗങ്ങളിലായി ശ്രദ്ധേയമായ സിനിമകൾ, ഡോക്യുമെൻ്ററികൾ, ഷോർട് ഫിലിമുകൾ എന്നിവ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. പ്രമുഖ സംവിധായകരും നടൻമാരും സാങ്കേതിക വിദഗ്ദരും സാമൂഹ്യ- രാഷ്ട്രീയ നേതാക്കളും ഫെസ്റ്റിവലിൽ പങ്കെടുക്കും. പ്രശസ്ത സിനിമാ, മാധ്യമ നിരൂപകന്‍ ഡോ. സി. എസ്. വെങ്കിടേശ്വരനാണ് മലബാർ മൂവി ഫെസ്റ്റിവലിൻറെ ഡയരക്ടർ.
ജനുറ്റി 17ന് വൈകിട്ട് 6 മണിക്ക് ഷാഫി പറമ്പിൽ എംപി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ ചെയർ പേർസൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. പ്രമുഖ നടനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ സുധി കോഴിക്കോട് മുഖ്യാതിഥിയാവും. ഇന്ത്യൻ സിനിമയിലെ പ്രശസ്ത VFX സൂപ്പർവൈസറും ക്രിയേറ്റീവ് ഡയരക്ടറുമായ സനത്ത് പിസി മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ ജനപ്രതിനിധികൾ, സിനിമ,സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

മാസ്റ്റർ ക്ലാസ്സ്
ഫ്രെയ്മുകൾക്കപ്പുറം – സിനിമയുടെ മാറുന്ന സാങ്കേതികവിദ്യയും ലാവണ്യാന്തരീക്ഷവും എന്ന വിഷയത്തിൽ മാസ്റ്റർ ക്ലാസ്സ് 17ന് 3.15 ന് നടക്കും. ബാഹുബലി, കൽക്കി, പുലിമുരുഗൻ, കായംകുളം കൊച്ചുണ്ണി, മഗധീര, അഞ്ചി, റോബോട്ട്, അരുന്ധതി തുടങ്ങിയ സിനിമകൾക്ക് വിസ്മയകരമായ ദൃശ്യാനുഭവം ഒരുക്കിയ VFX സൂപ്പർവൈസർ & ക്രിയേറ്റീവ് ഡയരക്ടർ
സനത്ത് പിസി ക്ലാസെടുക്കും.
ക്ലാസിൽ പങ്കെടുക്കാൻ 7736643825 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്ത് മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഷാഫി പറമ്പിൽ എം.പി, കാനത്തിൽ ജമീല എം.എൽ.എ, നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളും അഡ്വ. കെ. സത്യൻ ചെയര്‍മാനും യു. ഉണ്ണികൃഷ്ണൻ ജന.കൺവീനറുമായ സംഘാടകസമിതി പ്രവർത്തിച്ചു വരുന്നു.
പത്രസമ്മേളനത്തിൽ അഡ്വ. കെ. സത്യൻ (ചെയർമാൻ, സംഘാടക സമിതി), ഇ.കെ. അജിത്ത് (ചെയർമാൻ, പ്രോഗ്രാം കമ്മിറ്റി) യു. ഉണ്ണികൃഷ്ണൻ (ജന.കൺവീനർ) എൻ.ഇ. ഹരികുമാർ (ചെയർമാൻ, പ്രോഗ്രാം കമ്മിറ്റി), അഡ്വ. കെ. അശോകൻ, കെ.വി. സുധീർ എന്നിവർ പങ്കെടുത്തു.
