KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയില്‍ മലബാര്‍ മേള എക്‌സിബിഷനും വിൽപ്പനയും ആരംഭിച്ചു

കൊയിലാണ്ടിയില്‍ മലബാര്‍ മേള എക്‌സിബിഷനും വിൽപ്പനയും നഗരസഭ ടൗണ്‍ ഹാളിൽ ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോട്ടണ്‍ തുണിത്തരങ്ങള്‍, നിത്യോപയോഗ വീട്ടുപകരണങ്ങള്‍, വിവിധ തരത്തിലുള്ള നിരവധി ഉല്‍പ്പന്നങ്ങളുമായി 50 പരം സ്റ്റാളുകളില്‍ പ്രദര്‍ശനവും വില്‍പ്പനയും തുടങ്ങി.
Advertisements
വീട്ടമ്മമാരുടെ പ്രശസ്തി നേടിയ പാലക്കാടന്‍ കറി കത്തികള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍, പഴയകാല മിഠായികള്‍, സ്റ്റില്‍ പ്ലാസ്റ്റിക് ക്രോക്കറി ഉത്പന്നങ്ങള്‍, കളര്‍ഫുള്‍ ഷാള്‍, പ്ലാസ പാന്റ്, ജഗിന്‍സ്, രാജസ്ഥാന്‍ ബെഡ്ഷീറ്റ്, ലേഡീസ് ബാഗുകള്‍, ചപ്പല്‍, കുന്തിരിക്കം പൊതിക്കാവുന്ന ചട്ടികള്‍, ചെടിച്ചട്ടികള്‍, അലങ്കാര പേന, പെന്‍സിലുകള്‍ ഫാന്‍സി കമ്മലുകളും ഇവിടെ ലഭ്യമാണ്. മേള ഒരു മാസം നീണ്ടുനിൽക്കും.