KOYILANDY DIARY.COM

The Perfect News Portal

അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ച മൈത്രി അബൂബക്കറിനെ ആദരിച്ചു

കൊയിലാണ്ടി: അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ച പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റി അംഗം മൈത്രി അബൂബക്കറിനെ മേഖലാ കമ്മറ്റി നേതൃത്വത്തിൽ ആദരിച്ചു. അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ.. ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന പരിപാടി കേളു ഏട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് കെ ശ്രീനിവാസൻ അധ്യക്ഷനായി.

പി വിശ്വൻ ഉപഹാരം നൽകി. കെ ഭാസ്ക്കരൻ മൈത്രി അബൂബക്കറിനെ പരിചയപ്പെടുത്തി സംസാരിച്ചു. ഹാരിസ് ബാഫഖി തങ്ങൾ പൊന്നാടയണിയിച്ചു. കെ ദാസൻ, അഡ്വ. കെ സത്യൻ, കെ മധു, പ്രേമൻ തറവട്ടത്ത്, മൈത്രി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. അശോകൻ കോട്ട് സ്വാഗതവും ആർകെ ദീപ നന്ദിയും പറഞ്ഞു.

Share news